Sunday, December 9, 2018

Cochin Jews gather for 450th anniversary of Mattancherry Synagogue

By Entrita Veliparambil

(Reproduced from her post in Facebook #ILOVEKOCHI - Picture by Vikas Fort)

കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ കൊച്ചിയിൽ നിന്ന് ഇസ്രായേലിലേക്ക് കുടിയേറിയവരുടെ പിന്തുടർച്ചക്കാർ, കൊച്ചിയെ ഒരിക്കൽ കൂടി കാണാനും പൂർവ്വികർ പരിചയപ്പെടുത്തിയ കൊച്ചിയെ അടുത്തറിയാനും, തങ്ങളുടെ പൂർവ്വികർക്ക് ജന്മം നൽകിയ ചരിത്ര മണ്ണിലെത്തി കേട്ടതൊക്കെ നേരിൽ കാണാനും 175 ഓളം ജൂതരാണ് കഴിഞ്ഞ ഒരാഴ്ചക്കാലമായി കൊച്ചിയിൽ തങ്ങിയത്...

കൊച്ചിയിൽ ഒത്തു കൂടണമെന്ന അവരുടെ ചിരകാല മോഹത്തിന് മജ്ജയും മാംസവും നൽകിയത് മട്ടാന്ചേരി സിനഗോഗ് സ്ഥാപിതമായതിന്റെ 450-ാം വാർഷികവേളയും...

അങ്ങനെ കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ അവർ മട്ടാന്ചേരി സിനഗോഗിലും മറ്റുമായി ഒത്തുകൂടി..ചരിത്ര സൗന്ദരൃം പേറുന്ന സിനഗോഗ് അങ്ങനെ 1968 നു ശേഷം ഒരിക്കൽ കൂടി ജൂത സംഗമത്തിന് ചരിത്ര സാക്ഷിയായി...

ചരിത്ര വേളയെ ധനൃമാക്കാൻ ഇസ്റായേൽ , അമേരിക്ക, കാനഡ, ഇംഗ്ളണ്ട്,ആസ്ത്രേലിയ എന്നിവിടങ്ങളിൽ നിന്നുമാണ് ജൂതർ കൊച്ചിയിലേക്കെത്തിയത്..

ഇസ്രായേലിൽ ജൂതരുടെ വിശേഷ ആഘോഷമായ പ്രകാശത്തിന്റെ ഉത്സവം എന്നറിയപ്പെടുന്ന#ഹനൂക്കാഹ് യോടനുബന്ധിച്ച്, ദിവസങ്ങളിൽ ലഭിക്കുന്ന അവധി മുതലാക്കിയാണ് പ്രായം ചെന്നവരും കുട്ടികളുമടക്കം കുടുംബ സമേതം തന്നെ എല്ലാവരും കൊച്ചിയിലേക്കെത്തിയത്.. 

ഇവരിൽ ആദൃമായി കൊച്ചിയിലെത്തുന്നവരും വർഷം തോറും കൊച്ചി സന്ദർശനം പതിവാക്കിയവരും ഒക്കെയുണ്ട്..കൊച്ചിയിൽ ജീവിച്ചിരുന്ന ജൂതരിൽ 95%വും ഇസ്രായേലിലേക്കാണ് കുടിയേറിയിരുന്നത്...

അതുകൊണ്ട് തന്നെ വെളുത്ത ജൂതർ എന്നു കൂടി വിളിപ്പേരുളള  #കൊച്ചിജൂതർ അവിടെ ഒത്തു ചേരുന്നതും പതിവാണ്...പക്ഷെ കൊച്ചിയിൽ നടത്തിയ ഒത്തുച്ചേരൽ അവരുടെ പ്രതീക്ഷയ്ക്കും അപ്പുറം നിറമുളളതായി മാറി..

സ്വവംശത്തെ നില നിറുത്താൻ അതീവ ജാഗ്രത പുലർത്തുന്ന സമൂഹമാണ് ജൂതരുടേത്...

പക്ഷെ അര സഹസ്രാബ്ദത്തോടടുത്ത് തലമുറകളായി കൊച്ചിയോടു ഇവർ പുലർത്തിയ സൗഹൃദം ഒട്ടും ചോർന്നു പോകാതെ സൂക്ഷിക്കാൻ വെളുത്ത ജൂതരുടെ പുതു തലമുറക്കാർ അതീവ ജാഗ്രത കാട്ടുന്നു എന്നതാണ് അവരുടെ ഏറ്റവും പുതിയ സന്ദർശനം വെളിവാക്കുന്നത്...

കൊച്ചിയെ മറക്കാനാവില്ല എന്നും കൊച്ചി തങ്ങളുടെ പൂർവ്വികരെ പരിപാലിച്ചതിനു നന്ദി ഉണ്ടെന്നും അവർ പറഞ്ഞ വേളയിൽ കൊച്ചിയുടെ സഹിഷ്ണുതയാണ് സ്മരിക്കപ്പെട്ടത്.... (See also Conference about Cochin Jews in Kerala)

44 വർഷങ്ങൾക്ക് മുമ്പ് കൊച്ചിയിൽ നിന്ന് ഇസ്രായേലിലേക്ക് കുടിയേറിയ#ശബ്ദായ്സാമുവൽകോഢറിന്റെ മകൻ 80 തികഞ്ഞ #സാനികോഢർ വീൽ ചെയറിലാണ് കൊച്ചിയിലെത്തിയത്...അദേ്ദഹം സംസാരിച്ചതു മലയാളത്തിലും..ഇസ്രായേലിൽ താമസിക്കുന്ന തങ്ങളുടെ മക്കളും കൊച്ചു മക്കളും വീടുകളിൽ മലയാളമാണ് സംസാരിക്കുന്നതെന്നും മലയാളത്തെ കൈ വിടാനാവില്ല എന്നും സാനി പറഞ്ഞത് ഓരോ മലയാളിയുടെയും മനസിൽ പതിയേണ്ടതാണ്...

ഉച്ഛാരണശുദ്ധിയോട് കൂടി തന്നെയാണ് അവർ മലയാളം കൈകാരൃം ചെയ്യുന്നത് എന്നതും ശ്രദ്ധേയമായി..
കോമൺ വെൽത്ത് രാജൃങ്ങളിലേതിൽ വച്ച് ഏറ്റവും പഴക്കം ചെന്നതും പ്രവർത്തിക്കുന്നതുമായ 1567 പണി കഴിപ്പിച്ച മട്ടാന്ചേരിയിലെ #പരദേശിസിനഗോഗ് ഇതാദൃമായല്ല ജൂതരെ ഒരുമിപ്പിക്കുന്ന ശക്തി കേന്‌ദ്രമാവുന്നത്...

1968 സിനഗോഗ് സ്ഥാപിതമായതിന്റെ 400-ാം വർഷം സമുചിതമായി ആചരിക്കാനും ജൂതർ ഒത്തുകൂടിയിരുന്നു..അതും കൊച്ചിയുടെ സ്വന്തം കോഢറച്ചയും കൊച്ചി ജൂതർ എന്ന വടവൃക്ഷത്തിന്റെ തായ് വേരുമായിരുന്ന #ശബ്ദായ്സാമുവൽകോഢറിന്റെ ആദ്ധൃക്ഷതയിൽ... 

അന്നത്തെ ഇന്ഡൃൻ പ്രധാനമന്ത്രി #ഇന്ദിരഗാന്ധി ആയിരുന്നു ആഘോഷം ഉദ്ഘാടനം ചെയ്തത്...എന്നാലിന്ന് കോഢറച്ചയുടെ അസാന്നിദ്ധൃം വരുത്തിയ വിടവ് നികത്താൻ 450-ാം വാർഷിക ആഘോഷങ്ങളുടെ നേതൃത്വം നൽകിയ ജൂത കൂട്ടായ്മയ്ക്കായില്ല എന്നത് വാസ്തവം.. പുതിയ ഒത്തുചേരൽ ഉദ്ഘാടനം ചെയ്തത് അവരുടെ ഇസ്രായേൽ അംബാസഡർ #റെയ്നിഡെവിൻസ്റ്റർ ആണ്...

ഒരാഴ്ച നീണ്ട കൊച്ചി സന്ദർശനത്തിന്റെ അവസാന മൂന്നു ദിവസങ്ങൾ അവർ സിനഗോഗിൽ,പ്രാർത്ഥനയ്ക്കും മറ്റുമായി ചിലവിട്ടു...

1972 വെളുത്ത ജൂതരുടെ എണ്ണം അന്ചായി ചുരുങ്ങിയപ്പോൾ ജൂതരുടെ വിശുദ്ധ ഗ്രന്ഥമായ #തോറാഹ്അവർ ഇസ്രായേലിലേക്ക് കൊണ്ടു പോയിരുന്നു...

എന്നാൽ 45 വർഷങ്ങൾക്കിപ്പുറം അവർ #തോറാഹ്‌ മായാണ് കൊച്ചിയിലേക്കെത്തിയത്...

പ്രാർത്ഥന വേളയുടെ തുടക്കത്തിൽ #തോറാഹ് മായി അവർ സിനഗോഗ് വലംവച്ചു...

തുടർന്ന് ദേവാലയത്തിൽ പ്രവേശിച്ച് ഒന്നര മണിക്കൂർ നീണ്ട പ്രാർത്ഥന നടത്തി..വിശിഷൃ വേളയിൽ ഉപയോഗിക്കുന്ന ഏഴ് തിരി നാളങ്ങളോട് കൂടിയ #ഹനൂക്കാഹ് വിളക്ക് കത്തിച്ചു

സിനഗോഗിന്റെ തിരുമുറ്റത്ത് തയ്യാറാക്കിയ 82 തിരി നാളങ്ങളോട് കൂടിയ ആൽവിളക്കിൽ കാനഡയിൽ നിന്നെത്തിയ ലോറിയനാൻ തിരി തെളിച്ചു...

ജൂതർ കൊച്ചിയിലായിരുന്ന കാലത്ത് അവരുടെ 82 ഓളം കുടുംബങ്ങളെ പ്രതിനിധീകരിച്ച് ആണ് 82 തിരിനാളങ്ങൾ ആൽ വിളക്കിനുളളത്..പ്രാർത്ഥനയ്ക്കു ശേഷം അവർ സൗഹൃദം പന്കു വച്ചു....

ഒരുമിച്ച് കൃാമറക്കണ്ണുകൾക്ക് മുന്നിൽ നിരന്നു...

സ്ത്രീകളിൽ സാരി വേഷധാരികളും ഉണ്ടായിരുന്നു..

പിന്നീട് ജൃൂ സ്ട്രീറ്റിലെ അവരുടെ പുരാതന ഭവനങ്ങൾ സന്ദർശിച്ചു..കൊച്ചിയിലെ അവശേഷിക്കുന്ന സാറാഹ് കോഹനടക്കമുളള 5 വെളുത്ത ജൂതരെ അവർ സന്ദർശിച്ചു... ഭവനങ്ങളിൽ ഇവർക്കായി പരമ്പരാഗത ഭക്ഷണങ്ങളും ഒരുക്കിയിരുന്നു.

ഇസ്രായേൽ രാജൃം രൂപപ്പെട്ടതോടെ അങ്ങോട്ട് പലായനം ചെയ്ത വെളുത്ത ജൂതർക്ക് ജൂത ജീവിത ശൈലി പിന്തുടരാനും സ്വവംശത്തെ പരിപോഷിപ്പിക്കാനും അതിയായ താത്പരൃം ഉണ്ടായിരുന്നു...

അതു കൊണ്ട് തന്നെയാണവർ എന്നന്നേയ്ക്കുമായി കൊച്ചി വിട്ടതും...ഒരർത്ഥത്തിൽ ജീവിത പന്കാളിയെ ജൂതരിൽ നിന്ന് തന്നെ ലഭിക്കാൻ..പക്ഷെ,തങ്ങളുടെ സമൂഹത്തെ, തങ്ങളുടെ സംസ്കാരത്തെ കൊച്ചിയിൽ പരിചയപ്പെടുത്താൻ, ജൂത ചരിത്രത്തിന് കൊച്ചിയുമായുളള ബന്ധം ദൃഢപ്പെടുത്താൻ സിനഗോഗിനോട് ചേർന്ന് ഒരു മൃൂസിയം ആരംഭിക്കാൻ അവർ പദ്ധതി തയ്യാറാക്കി വരുകയാണ്. ഒരു പക്ഷെ സിനഗോഗിന്റെ 500 -ാം വാർഷിക ആഘോഷത്തിനായി അവർ ഒത്തു കൂടുമ്പോൾ അവരുടെ ഗതക്കാല ചരിത്രം പറയാൻ ഒരു മൃൂസിയവുമുണ്ടാവും മട്ടാന്ചേരിയിൽ...

മാറി മാറി കൊച്ചി ഭരിച്ച രാജാക്കന്മാരുടെ സഹിഷ്ണുത#രാജാരാമവർമ്മഔദാരൃപൂർവ്വം സിനഗോഗ് പണിയാൻ നൽകിയ അനുവാദവും അതിനായി സൗജനൃമായി നൽകിയ ഭൂമിയും കൊച്ചിയുടെ ചരിത്രത്തിൽ അങ്ങനെ ഏടുകൾ കൂട്ടിചേർത്തു കൊണ്ടിരിക്കുകയാണ്...

പക്ഷെ മനസ്കതയ്ക്ക് ചേർന്ന സഹകരണം കാണിക്കാൻ നമ്മുടെ ഇന്നത്തെ അധികാരികൾക്ക് ആവുന്നില്ല എന്നതാണ് ഖേദകരം...

ജൂതരുടെ അവിസ്മരണ ഒത്തുച്ചേരലിന് ശോഭ കൂട്ടാനാകുന്നത് ചെയ്യേണ്ടതായിരുന്നു കൊച്ചി നഗരസഭയും കേരള സർക്കാരും


( #ചിത്രം നൽകിയ വികാസ് ഫോർട്ട് സുഹൃത്തും കൊച്ചിയിലെ പ്രമുഖ ഫ്രീലാൻസ് ഫോട്ടോഗ്രാഫറുമാണ് )